Skip to main content

കാവ് പുനരുദ്ധാരണ പദ്ധതി 2025: അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ  കാവുകളുടെ സംരക്ഷണത്തിനായി കേരള വനം വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി 2025-26 വർഷത്തിൽ തൃശ്ശൂർ ജില്ലയിലെ കാവുകൾ സംരക്ഷിക്കുന്നതിനായി കാവുകളുടെ ഉടമസ്ഥരിൽ നിന്നും ഓൺലൈനായും, നേരിട്ടും അപേക്ഷകൾ ക്ഷണിക്കുന്നു. തൃശ്ശൂർ ജില്ലയിലെ തെരഞ്ഞെടുക്കുന്ന കാവുകൾക്കാണ് ധനസഹായം നൽകുന്നത് മുൻവർഷങ്ങളിൽ ധനസഹായം ലഭിച്ചിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല.  ജൈവവൈവിധ്യ സംരക്ഷണം, ഗവേഷണം, അപൂർവ്വ തദ്ദേശീയ ഇനം സസ്യങ്ങൾ നട്ടുപിടിപ്പിക്കൽ, കുളങ്ങൾ ശുദ്ധീകരിക്കൽ, ജന്തു ജീവികളെ സംരക്ഷിക്കൽ, ജൈവവേലി നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് ധനസഹായം നൽകുന്നത്. താൽപ്പര്യമുള്ള വ്യക്തികൾ, ദേവസ്വം, ട്രസ്റ്റുകൾ തുടങ്ങിയവർ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ, വിസ്തൃതി, ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രവൃത്തികളുടെ ഒരു റിപ്പോർട്ട് എന്നിവ അടങ്ങുന്ന അപേക്ഷ ജൂലൈ 31 ന് മുൻപായി കേരള വനം വകുപ്പിൻ്റെ ഔദ്യോഗിക വെബ് സൈറ്റായ www.forest.kerala.gov.in മുഖേന രജിസ്ട്രേഷൻ നടത്തി ഓൺലൈനായും,  ഓഫീസിൽ നേരിട്ടും അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0487-2320609

date