Skip to main content

സ്റ്റാർസ് പദ്ധതി ഒഴിവ്

സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി തൃശൂർ ജില്ലയിൽ ആരംഭിക്കുന്ന സ്കിൽ ഡെവലപ്പ്മെൻ്റ് സെൻ്ററുകളിൽ
സ്കിൽ ട്രെയിനർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആനിമേറ്റർ -മീഡിയ ആൻഡ് എൻ്റർടൈൻമെൻ്റ് , എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ- ബേസിക് എന്നീ തസ്തികകളിൽ
നിയമനത്തിന് വേണ്ടിയുള്ള  ഇൻ്റർവ്യൂ ജൂലൈ 28 രാവിലെ 9.30 ന്  തൃശൂരിലെ സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണ്. യോഗ്യതകളും മറ്റു വിവരങ്ങളും സമഗ്ര ശിക്ഷ കേരളയുടെ https:/ssakerala.in വെബ്സൈറ്റിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് 04872323841
എന്ന നമ്പറിൽ ബന്ധപ്പെടുക.

date