ബ്ലോക്ക് പഞ്ചായത്തുകളുടെ കരട് നിയോജകമണ്ഡല വിഭജനം: സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹിയറിംഗ് 23 ന്
തൃശ്ശൂര്‍ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ നിയോജകമണ്ഡല കരട് വിഭജന നിര്‍ദ്ദേശങ്ങളിന്മേലുളള ആക്ഷേപങ്ങള്‍/ അഭിപ്രായങ്ങള്‍ തീര്‍പ്പാക്കുന്നതിനായുളള പബ്ലിക് ഹിയറിംഗ് ജൂലൈ 23 ന് രാവിലെ 11.30 ന് എറണാകുളം ഗവ. ഗസ്റ്റ് ഹൌസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ മുമ്പാകെയും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ മുമ്പാകെയും നേരിട്ടോ രജിസ്‌ട്രേഡ് പോസ്റ്റ് മുഖാന്തിരമോ 2025 ജൂൺ 10 വരെ ലഭിച്ചിട്ടുളള ആക്ഷേപങ്ങള്‍ സമര്‍പ്പിച്ച പരാതിക്കാരെ മാത്രമേ ഹിയറിംഗില്‍ പങ്കെടുക്കുവാന്‍ അനുവദിക്കൂ. മാസ് പെറ്റീഷന്‍ നല്‍കിയിട്ടുളളവരില്‍ നിന്നും ഒരു പ്രതിനിധിയെ മാത്രമേ അനുവദിക്കൂ. നിശ്ചിത സമയപരിധിക്കു മുമ്പായി ആക്ഷേപങ്ങള്‍/ അഭിപ്രായങ്ങള്‍ സമര്‍പ്പിച്ചിട്ടുളള ഓരോരുത്തര്‍ക്കും അതാത് തദ്ദേശസ്വയംഭരണസ്ഥാപന സെക്രട്ടറി ഹിയറിംഗ് നോട്ടീസ് നല്‍കുന്നതാണ്.
- Log in to post comments