Skip to main content

ഗുരുവായൂർ നിയോജകമണ്ഡലം പട്ടയമേള; സംഘാടക സമിതി രൂപീകരിച്ചു

 

ഗുരുവായൂർ നിയോജകമണ്ഡലത്തിൽ ജൂലൈ 28 ന് പട്ടയമേള നടത്തുന്നതുമായി ബന്ധപ്പെട്ട് പട്ടയമേളയുടെ വിജയകരമായ നടത്തിപ്പിനായി 101 പേരടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു. ടി.വി സുരേന്ദ്രൻ ചെയർമാനും ചാവക്കാട് തഹസിൽദാർ എം.കെ കിഷോർ കൺവീനറും സുഹറ ബക്കർ, കെ.എ വിശ്വനാഥൻ, എം.കെ അറാഫത്ത്, ചിതു രാജേഷ്, ഷൈബ ദിനേശൻ, സലീന നാസർ എന്നിവരുൾപ്പെട്ട വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

 

സംഘാടകസമിതി രൂപീകരണയോഗം പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സുഹറ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.എ. വിശ്വനാഥൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.കെ അറാഫത്ത്, ചിതു രാജേഷ്, ഷൈബ ദിനേശൻ, സെലീന നാസർ, താലൂക്ക്തല റവന്യൂ ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

 

തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്ക് അകലാട് അൻസാക്കി ഹാളിൽ നടക്കുന്ന പട്ടയമേള റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം നിർവ്വഹിക്കും. എൻ.കെ അക്ബർ എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജനപ്രതിനിധികളും ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരും പങ്കെടുക്കും.

date