Skip to main content

സംസ്ഥാന കർഷക അവാർഡ് 2024 അപേക്ഷ ക്ഷണിച്ചു  പുതുതായി ആറ് അവാർഡുകൾ കൂടി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 23

 

 

തിരുവനന്തപുരം: ഓരോ വർഷവും കാർഷികോല്പാദന മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന കർഷകർക്ക് സംസ്ഥാന സർക്കാർ നൽകി വരുന്ന സംസ്ഥാന കർഷക അവാർഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷി വിഭാഗത്തിൽപെട്ട കർഷകൻ/കർഷക (50000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്), കാർഷിക മേഖലയിലെ മികച്ച സ്റ്റാർട്ടപ്പ് (ഫലകം, സർട്ടിഫിക്കറ്റ്), അതാത് വർഷങ്ങളിൽ കൃഷി വകുപ്പിന്റെ പ്രത്യേക പദ്ധതികൾ മികവോടെ നടപ്പിലാക്കുന്ന കൃഷി ഭവന് നൽകുന്ന അവാർഡ് (1 ലക്ഷം രൂപ, ഫലകം, സർട്ടിഫിക്കറ്റ്), വകുപ്പിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച കൃഷി ജോയിന്റ് ഡയറക്ടർ (ഫലകം, സർട്ടിഫിക്കറ്റ്), കൃഷി ഡെപ്യൂട്ടി ഡയറക്ടർ (ഫലകം, സർട്ടിഫിക്കറ്റ്), എഞ്ചിനീയർ-കൃഷി (ഫലകം, സർട്ടിഫിക്കറ്റ്) എന്നിവയാണ് പുതുതായി ഏർപ്പെടുത്തിയ അവാർഡുകൾ. ഈ 6 പുതിയ അവാർഡുകൾക്കൊപ്പം കഴിഞ്ഞ വർഷം നൽകിയ 40 വിഭാഗങ്ങളിലെ അവാർഡുകൾ ഉൾപ്പെടെ 46 വിഭാഗങ്ങളിലേക്കാണ് അപേക്ഷ/നാമനിർദ്ദേശം ക്ഷണിച്ചിരിക്കുന്നത്. 

 

അവാർഡ് വിഭാഗങ്ങളും വിശദാംശങ്ങളും

ശ്രീ. സി. അച്ചുതമേനോന്‍ സ്മാരക അവാര്‍ഡ്‌ (കേരളത്തിലെ മുൻ മുഖ്യമന്ത്രിയായിരുന്ന ശ്രീ. സി. അച്ചൂതമേനോന്റെ പേരില്‍ കാർഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള അവാര്‍ഡ്‌) - 10 ലക്ഷം രൂപ, ഫലകം, സർട്ടിഫിക്കറ്റ്

ശ്രീ. വി.വി രാഘവന്‍ സ്മാരക അവാര്‍ഡ്‌ (കൃഷിഭവന്‍ സ്ഥാപിച്ച, മുന്‍ കൃഷിവകുപ്പ്‌ മന്ത്രിയായിരുന്ന ശ്രീ. വി.വി രാഘവന്റെ പേരില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച കൃഷിഭവനുള്ള അവാര്‍ഡ്‌) - 5 ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്‌ 

പത്മശ്രീ ശ്രീ. കെ വിശ്വനാഥന്‍ (മിത്രാനികേതന്‍) മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡ്‌ 3 ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്‌

ജൈവകൃഷി നടത്തുന്ന ആദിവാസി ഊര്‌/ക്ലസ്റ്റര്‍ 

ഒന്നാം സ്ഥാനം 3 ലക്ഷം രൂപ, ഫലകം, സർട്ടിഫിക്കറ്റ് 

രണ്ടാം സ്ഥാനം 2 ലക്ഷം രൂപ, ഫലകം, സർട്ടിഫിക്കറ്റ് 

സിബി കല്ലിങ്കൽ സ്മാരക കര്‍ഷകോത്തമ അവാര്‍ഡ്‌ - 2 ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്‌

കേരകേസരി - 2 ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്‌ 

പൈതൃക കൃഷി/ വിത്ത്‌ സംരക്ഷണം/ വിളകളുടെ സംരക്ഷണ പ്രവര്‍ത്തനം നടത്തുന്ന ആദിവാസി ഊര്‌ / വ്യക്തി. - 2 ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്‌ 

ജൈവ കര്‍ഷകന്‍ - 1ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്‌

യുവ കര്‍ഷക/ യുവകര്‍ഷകന്‍ - 1ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്‌

 ഹരിത മിത്ര - 1ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്‌

 ഹൈടെക്‌ കര്‍ഷകന്‍ - 1ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്‌

 കര്‍ഷകജ്യോതി - 1ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്‌

 തേനീച്ച കര്‍ഷകന്‍ - 1ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്‌

 കര്‍ഷകതിലകം (വനിത) - 1ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്‌

 ശ്രമശക്തി അവാർഡ് - 1ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്‌

 കാര്‍ഷിക മേഖലയിലെ നൂതന ആശയം - 1ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്‌

 കർഷകഭാരതി 

17a. അച്ചടി മാധ്യമം - 50,000/- രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്‌

17b. ദൃശ്യ മാധ്യമം - 50,000/- രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്‌

17c. നവ മാധ്യമം - 50,000/- രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്‌

17d. ശ്രവ്യ മാധ്യമം - 50,000/- രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്‌

 കാര്‍ഷിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ടാന്‍സ്ജെന്‍ഡര്‍ - 50,000/- രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്‌

 ക്ഷോണിസംരക്ഷണ അവാര്‍ഡ്‌ - 50,000/- രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്‌

 മികച്ച കൂണ്‍ കര്‍ഷക/ കര്‍ഷകന്‍ - 50,000/- രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്‌

 ചക്ക സംസ്കരണം/ മൂല്യവര്‍ദ്ധന മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തി/ഗ്രൂപ്പ് - 50,000/- രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്‌

 കൃഷിക്കൂട്ടങ്ങൾക്കുള്ള അവാർഡ് 

22a. ഉല്‍പ്പാദന മേഖലയിലെ മികച്ച കൃഷിക്കൂട്ടം - 50,000/- രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്‌

22b. സേവന മേഖലയിലെ മികച്ച കൃഷിക്കൂട്ടം ഫലകം - 50,000/- രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്‌

22c. മൂല്യവര്‍ദ്ധിത മേഖലയിലെ മികച്ച കൃഷിക്കൂട്ടം - 50,000/- രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്‌

23. കര്‍ഷക വിദ്യാര്‍ത്ഥി (സ്കൂള്‍) 25,000/- രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്‌

24. കർഷക വിദ്യാര്‍ത്ഥി (ഹയര്‍ സെക്കന്ററി സ്കൂള്‍) - 25,000/- രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്‌

25. കര്‍ഷക വിദ്യാര്‍ത്ഥി (കലാലയം) - 25,000/- രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്‌

26. കാര്‍ഷിക മേഖലയില്‍ കയറ്റമതി വൃക്തി/ഗ്രൂപ്പ് - ഫലകം, സര്‍ട്ടിഫിക്കറ്റ്‌

27. പ്രാഥമിക കാര്‍ഷിക വായ്യാ സഹകരണ സംഘങ്ങള്‍ (PACS) - ഫലകം, സര്‍ട്ടിഫിക്കറ്റ്‌

28. മികച്ച എഫ്‌.പി.ഒ /എഫ്‌.പി.സി - ഫലകം, സര്‍ട്ടിഫിക്കറ്റ്‌

29. എം.എസ്. സ്വാമിനാഥന്‍ അവാര്‍ഡ്‌ (മികച്ച കാര്‍ഷിക ഗവേഷണത്തിന്‌) - ഫലകം, സര്‍ട്ടിഫിക്കറ്റ്‌

30.റെസിഡന്‍സ്‌ അസോസിയേഷന്‍ - ഫലകം, സര്‍ട്ടിഫിക്കറ്റ്‌

31.മികച്ച വിദ്യാഭ്യാസ സ്ഥാപനം

ഒന്നാം സ്ഥാനം - 50,000/- രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്‌

രണ്ടാം സ്ഥാനം - 25,000/- രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്‌

32. മികച്ച സ്പെഷ്യൽ സ്കൂൾ 

ഒന്നാം സ്ഥാനം - 50,000/- രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്‌

രണ്ടാം സ്ഥാനം - 25,000/- രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്‌

33. പച്ചക്കറി ക്ലസ്റ്റര്‍ - 50,000/- രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്‌

34. പോഷക തോട്ടം - 50,000/- രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്‌

35.മികച്ച പൊതുമേഖല സ്ഥാപനം (കൃഷി വകുപ്പ് ഒഴികെ)

ഒന്നാം സ്ഥാനം - ഫലകം, സര്‍ട്ടിഫിക്കറ്റ്‌

രണ്ടാം സ്ഥാനം - ഫലകം, സര്‍ട്ടിഫിക്കറ്റ്‌

മൂന്നാം സ്ഥാനം - ഫലകം, സര്‍ട്ടിഫിക്കറ്റ്‌

36. സ്വകാര്യ സ്ഥാപനം-കൃഷി വകുപ്പ്‌ ഒഴികെ(കൃഷി വകുപ്പുമായി ബന്ധമില്ലാത്ത സ്ഥാപനം) - ഫലകം, സര്‍ട്ടിഫിക്കറ്റ്‌

37. കൃഷി അസിസ്റ്റന്റ്‌ ഡയറക്ടര്‍

ഒന്നാം സ്ഥാനം - ഫലകം, സര്‍ട്ടിഫിക്കറ്റ്‌

രണ്ടാം സ്ഥാനം - ഫലകം, സര്‍ട്ടിഫിക്കറ്റ്‌

മൂന്നാം സ്ഥാനം - ഫലകം, സര്‍ട്ടിഫിക്കറ്റ്‌

38. ഫാം ഓഫീസര്‍

ഒന്നാം സ്ഥാനം - ഫലകം, സര്‍ട്ടിഫിക്കറ്റ്‌

രണ്ടാം സ്ഥാനം - ഫലകം, സര്‍ട്ടിഫിക്കറ്റ്‌

മൂന്നാം സ്ഥാനം - ഫലകം, സര്‍ട്ടിഫിക്കറ്റ്‌

39. കൃഷി ഓഫീസര്‍ 

ഒന്നാം സ്ഥാനം - ഫലകം, സര്‍ട്ടിഫിക്കറ്റ്‌

രണ്ടാം സ്ഥാനം - ഫലകം, സര്‍ട്ടിഫിക്കറ്റ്‌

മൂന്നാം സ്ഥാനം - ഫലകം, സര്‍ട്ടിഫിക്കറ്റ്‌

40. അസിസ്റ്റന്റ്‌ കൃഷി ഓഫീസര്‍ /കൃഷി അസിസ്റ്റന്റ്‌ 

ഒന്നാം സ്ഥാനം - ഫലകം, സര്‍ട്ടിഫിക്കറ്റ്‌

രണ്ടാം സ്ഥാനം - ഫലകം, സര്‍ട്ടിഫിക്കറ്റ്‌

മൂന്നാം സ്ഥാനം - ഫലകം, സര്‍ട്ടിഫിക്കറ്റ്‌

 

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മുഖേന നൽകുന്ന അവാർഡുകളിലേക്ക് കർഷകർക്ക് അവരുടെ അപേക്ഷകൾ അതാത് കൃഷിഭവനുകളിൽ സമർപ്പിക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷ ഫോറം, കൃഷി ഭൂമിയുടെ രേഖകളും നടപ്പിലാക്കിയ കാർഷിക പ്രവർത്തനങ്ങളുടെ വിശദാംശങ്ങളും സഹിതമാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷയും കൂടുതൽ വിവരങ്ങളും കൃഷി വകുപ്പ് വെബ്സൈറ്റായ www.keralaagriculture.gov.in -ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതാത് കൃഷി ഭവനുകളിൽ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2025 ജൂലൈ 23. ഓരോ വിഭാഗങ്ങളിലും അവാർഡിനായി തിരഞ്ഞെടുക്കപ്പെടുന്ന കർഷകർ ചിങ്ങം 1 - കർഷകദിനത്തിൽ സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന പൊതുചടങ്ങിൽ ആദരിക്കപ്പെടും.

 

date