Post Category
ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനം
2025 -26 അധ്യയന വർഷത്തേയ്ക്കുള്ള ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾക്കായി കോട്ടയം ഗവണ്മെന്റ് പോളിടെക്നിക് കോളജിലെ നിലവിൽ ഒഴിവുള്ള സീറ്റുകളിലേക്ക് കൗൺസിലിങ്ങും അഡ്മിഷനും ജൂലൈ 23 ന് പോളിടെക്നിക് കോളേജിൽ വച്ച് നടത്തുന്നു. അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകളും പ്രോസ്പെക്ടസിൽ നിർദ്ദേശിച്ചിരിക്കുന്ന ഫീസും പി.ടി.എ ഫണ്ടും യൂണിഫോം ഫീസുമായി രക്ഷാകർത്താവിനൊപ്പം എത്തണം. ലഭ്യമായ ഒഴിവുകൾക്കായി www.polyadmission.org/let എന്ന വെബ്സൈറ്റ് സമ്പർശിക്കുക. നിലവിലെ റാങ്ക്‌ലിസ്റ്റിലെ അപേക്ഷകരുടെ അഭാവത്തിൽ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും ജൂലൈ 17 മുതൽ പുതിയതായി അപേക്ഷ നൽകാം. വിശദവിവരത്തിന് ഫോൺ:9446341691.
date
- Log in to post comments