ബാർബർ ഷോപ്പ് നവീകരണം: ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ പിന്നാക്ക സമുദായത്തിൽപ്പെട്ട ബാർബർ ഷോപ്പ്, യൂണിസെക്സ് സലൂൺ തുടങ്ങിയ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് തൊഴിലിടം ആധുനീകരിക്കുന്നതിന് 40,000 രൂപ വരെ ധനസഹായം നൽകുന്ന പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ 'ബാർബർ ഷോപ്പ് നവീകരണത്തിനുള്ള ധനസഹായം' പദ്ധതി 2025-26 വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കൂടാത്ത 18 നും 60 നും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. www.bwin.kerala.gov.in എന്ന പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. www.bwin.kerala.gov.in, www.bcdd.kerala.gov.in വെബ്‌സൈറ്റുകളിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ആഫീസുകളുമായി ബന്ധപ്പെടാം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 15. ഫോൺ : കൊല്ലം മേഖലാ ഓഫീസ് - 0474 -2914417, എറണാകുളം മേഖലാ ഓഫീസ് - 0484 – 2429130, പാലക്കാട് മേഖലാ ഓഫീസ് - 0492 – 2222335, കോഴിക്കോട് മേഖലാ ഓഫീസ് – 0495 – 2377786.
പി.എൻ.എക്സ് 3389/2025
- Log in to post comments