Skip to main content

കർഷക ഭാരതി 2024 അവാർഡിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മാധ്യമരംഗത്തെ മികവിനെ പ്രോത്സാഹിപ്പിക്കുന്നതിന് നൽകി വരുന്ന കർഷക ഭാരതി 2024 അവാർഡിലേക്ക് നോമിനേഷനുകൾ ക്ഷണിച്ചു.

മലയാള ഭാഷയിലൂടെ കാർഷിക മേഖലയക്ക് വിലപ്പെട്ട സംഭാവനകൾ നൽകുന്ന മാധ്യമ പ്രവർത്തനം നടത്തിയ മികച്ച ഫാം ജേർണലിസ്റ്റിനാണ് അവാർഡ് നൽകുന്നത്. അതാത് വ്യക്തികളുടെ നാമനിർദ്ദേശം മാത്രമേ പരിഗണിക്കുകയുള്ളു. ഗവേഷണ പ്രസിദ്ധീകരണങ്ങൾ പരിഗണിക്കുകയില്ല. അച്ചടി മാധ്യമംദുശ്യ മാധ്യമംനവ മാധ്യമംശ്രവ്യ മാധ്യമം എന്നിങ്ങനെ നാല് വിഭാഗങ്ങളിലായിട്ടാണ് കർഷക ഭാരതി അവാർഡ് നൽകുന്നത്. 50,000 രൂപയുടെ ക്യാഷ് അവാർഡും, ഫലകവും സർട്ടിഫിക്കറ്റുമാണ് നൽകുന്നത്.

കർഷക ഭാരതി അവാർഡ് നോട്ടിഫിക്കേഷൻ തീയതി മുതൽ പുറകോട്ട് ഒരു വർഷത്തെ പ്രസ്തുത മേഖലയിലെ സംഭാവനകളാണ് പ്രധാനമായും പരിഗണിക്കുന്നത്. വിശദാംശങ്ങൾ www.keralaagriculture.gov.inwww.fibkerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 28അപേക്ഷകൾ 'പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർഫാം ഇൻഫർമേഷൻ ബ്യൂറോകവടിയാർതിരുവനന്തപുരം-എന്ന വിലാസത്തിൽ അയക്കണം. നോമിനേഷനുകൾ അയയ്ക്കുന്ന കവറിന് പുറത്ത് 'കർഷക ഭാരതി അവാർഡ് 2024 ഏതു വിഭാഗംഎന്നത് പ്രത്യേകം രേഖപ്പെടുത്തണം.

പി.എൻ.എക്സ് 3390/2025

date