Skip to main content

മുഖ്യ വിവരാവകാശ കമ്മീഷണർമാരുടെ ദേശീയ സമ്മേളനം തിരുവനന്തപുരത്ത്

നാഷണൽ ഫെഡറേഷൻ ഓഫ് ഇൻഫർമേഷൻ കമ്മീഷൻ ഇൻ ഇന്ത്യ, ബോർഡ് ഓഫ് ഗവർണേഴ്സ് യോഗം ജൂലൈ 25, 26, 27 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. കേന്ദ്ര വിവരാവകാശ കമ്മീഷനിലെ മുഖ്യ വിവരാവകാശ കമ്മീഷണർ ഹീരാ ലാൽ സമേറിയ അടക്കം 9 സംസ്ഥാനങ്ങളിലെ മുഖ്യ വിവരാവകാശ കമ്മീഷണർമാർ യോഗത്തിൽ സംബന്ധിക്കും. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, സംസ്ഥാന പോലീസ് മേധാവി രവാഡ ചന്ദ്രശേഖർ എന്നിവർ വിശിഷ്ടാതിഥികളാകും.

പി.എൻ.എക്സ് 3401/2025

date