Skip to main content

കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിൽ ഞാറ്റുവേല ചന്തയും കർഷകസഭയും നടന്നു

കല്ലൂർക്കാട് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. 

 

ഞാറ്റുവേല ചന്തയുടെ ഭാഗമായി കാർഷിക പ്രദർശന വിപണന ഭക്ഷ്യമേള നടന്നു. മേളയിൽ വിവിധ പഴങ്ങൾ പച്ചക്കറികൾ , കിഴങ്ങ് വർഗ്ഗ വിളകളുടെ തൈകൾ /നടീൽ വസ്തുക്കൾ, കാർഷിക വിളകളിൽ നിന്നുള്ള മൂല്യ വർദ്ധിത ഉത്പന്നങ്ങൾ , റമ്പൂട്ടാൻ, പുലാസാൻ, ചെമ്പടാക്ക് പോലുള്ള പഴവർഗ്ഗങ്ങൾ, കുടംപുളി, മഞ്ഞൾ പൊടി തുടങ്ങിയ മൂല്യ വർധിത ഉത്പന്നങ്ങൾ എന്നിവയുടെ വിപണനം നടന്നു .

 

ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുജിത് ബേബി പരിപാടിയിൽ അധ്യക്ഷനായി. യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജാൻസി ജോമി , ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിവാഗോ തോമസ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ഡോ. ജോസ് അഗസ്റ്റിൻ, കല്ലൂർക്കാട് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സണ്ണി സെബാസ്റ്റ്യൻ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡെൽസി ലൂക്കാച്ഛൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. കെ ജിബി, വാർഡ് മെമ്പർമാരായ അനിൽ കെ മോഹനൻ, ജോർജ് ഫ്രാൻസിസ് , കല്ലൂർക്കാട് ഫാർമേഴ്‌സ് കോഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്‌ ജോളി ജോർജ്, കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖരസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു

 

**

 

 

date