Skip to main content

പോളിടെക്നിക്ക് ലാറ്ററല്‍ എന്‍ട്രി

പയ്യന്നൂര്‍ ഗവ. റസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്നിക്ക് കോളേജില്‍ രണ്ടാംവര്‍ഷ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്‍ ജൂലൈ 23, 25 തീയതികളില്‍ നടക്കും. നിലവില്‍ അഡ്മിഷന്‍ ലഭിച്ചവരില്‍ സ്ഥാപന മാറ്റമോ ബ്രാഞ്ച് മാറ്റമോ ആവശ്യമുള്ളവര്‍ക്കും പുതുതായി അഡ്മിഷന്‍ ആവശ്യമുള്ളവര്‍ക്കും പങ്കെടുക്കാം. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നേദിവസം രാവിലെ 11 നകം ഓഫീസില്‍ എത്തണം. പ്രവേശനം ലഭിച്ചവര്‍ അഡ്മിഷന്‍ സ്ലിപ്പ്, ഫീസ് അടച്ച രസീത്, അഡ്മിഷന്‍ ലഭിച്ചതിന്റെ രേഖകളോ ഹാജരാക്കണം. ഫോണ്‍: 9895019821, 9446739894, 9400547253, 0498 5295101 

date