ലൈഫ് ഗാര്‍ഡ് ഒഴിവ്
ഫിഷറീസ് വകുപ്പിന് കീഴില്‍ ജില്ലയില്‍ കടല്‍ രക്ഷാപ്രവര്‍ത്തനത്തിനായി ലൈഫ് ഗാര്‍ഡുമാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഓഗസ്റ്റ് ഒന്ന് മുതല്‍ 2026 ജൂണ്‍ ഒമ്പത് വരെയാണ് പ്രവര്‍ത്തന കാലാവധി. അപേക്ഷകര്‍ രജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളിയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്സ് ഗോവയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയവരും ആയിരിക്കണം. 20 വയസിനും 60 വയസിനും മധ്യേ പ്രായമുള്ളവരും പ്രതികൂല കാലാവസ്ഥയിലും കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ക്ഷമതയുള്ളവരുമായിരിക്കണം. തൃശ്ശൂര്‍ ജില്ലയിലെ സ്ഥിരതാമസക്കാര്‍ക്കും 2018- ലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. താത്പര്യമുള്ളവര്‍ അപേക്ഷ, തിരിച്ചറിയല്‍ രേഖകള്‍, യോഗ്യത തെളിയിക്കുന്ന രേഖകള്‍, മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ് ബുക്ക് എന്നിവയുടെ ഒറിജിനലും പകര്‍പ്പും സഹിതം തൃശ്ശൂരിലെ അഴീക്കോട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ ജൂലൈ 25 ന് രാവിലെ 11 ന് നടത്തുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ ഹാജരാകണം. ഫോണ്‍: 0480 2996090.
- Log in to post comments