സംസ്ഥാന കര്‍ഷക അവാര്‍ഡ്-2024 അപേക്ഷ ക്ഷണിച്ചു: പുതുതായി ആറ് അവാര്‍ഡുകള്‍ കൂടി
കാര്‍ഷികോല്‍പാദന മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കര്‍ഷക അവാര്‍ഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കര്‍ഷകന്‍/കര്‍ഷക (50000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്), കാര്‍ഷിക മേഖലയിലെ മികച്ച സ്റ്റാര്‍ട്ടപ്പ് (ഫലകം, സര്‍ട്ടിഫിക്കറ്റ്), അതാത് വര്‍ഷങ്ങളില്‍ കൃഷി വകുപ്പിന്റെ പ്രത്യേക പദ്ധതികള്‍ മികവോടെ നടപ്പിലാക്കുന്ന കൃഷിഭവന് നല്‍കുന്ന അവാര്‍ഡ് (ഒരു ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്), വകുപ്പില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കൃഷി ജോയിന്റ് ഡയറക്ടര്‍ (ഫലകം, സര്‍ട്ടിഫിക്കറ്റ്), കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (ഫലകം, സര്‍ട്ടിഫിക്കറ്റ്), എഞ്ചിനീയര്‍-കൃഷി (ഫലകം, സര്‍ട്ടിഫിക്കറ്റ്) എന്നിവയാണ് പുതുതായി ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍. ഈ ആറ് പുതിയ അവാര്‍ഡുകള്‍ക്കൊപ്പം കഴിഞ്ഞ വര്‍ഷം നല്‍കിയ 40 വിഭാഗങ്ങളിലെ അവാര്‍ഡുകള്‍ ഉള്‍പ്പെടെ 46 വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
സി. അച്യുതമേനോന്‍ സ്മാരക അവാര്‍ഡ് (കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള അവാര്‍ഡ്) - 10 ലക്ഷം രൂപ, വി.വി രാഘവന്‍ സ്മാരക അവാര്‍ഡ് (മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച കൃഷിഭവനുള്ള അവാര്‍ഡ്) - അഞ്ച് ലക്ഷം രൂപ, പത്മശ്രീ കെ. വിശ്വനാഥന്‍ (മിത്രാനികേതന്‍) മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡ് മൂന്ന് ലക്ഷം രൂപ.
ജൈവകൃഷി നടത്തുന്ന ആദിവാസി ഊര്/ക്ലസ്റ്റര്‍ ഒന്നാം സ്ഥാനം മൂന്ന് ലക്ഷം രൂപ, സിബി കല്ലിങ്കല്‍ സ്മാരക കര്‍ഷകോത്തമ അവാര്‍ഡ് - രണ്ട് ലക്ഷം രൂപ. കേരകേസരി - രണ്ട് ലക്ഷം രൂപ. പൈതൃക കൃഷി/വിത്ത് സംരക്ഷണം/വിളകളുടെ സംരക്ഷണ പ്രവര്‍ത്തനം നടത്തുന്ന ആദിവാസി ഊര്/വ്യക്തി. - രണ്ട് ലക്ഷം രൂപ.
ജൈവ കര്‍ഷകന്‍, യുവ കര്‍ഷക/കര്‍ഷകന്‍, ഹരിത മിത്ര, ഹൈടെക് കര്‍ഷകന്‍, കര്‍ഷകജ്യോതി, തേനീച്ച കര്‍ഷകന്‍, കര്‍ഷകതിലകം (വനിത), ശ്രമശക്തി അവാര്‍ഡ്, കാര്‍ഷിക മേഖലയിലെ നൂതന ആശയം എന്നിവയ്ക്ക് ഒരു ലക്ഷം രൂപ.
കര്‍ഷകഭാരതി- അച്ചടി, ദൃശ്യ, നവ, ശ്രവ്യ മാധ്യമങ്ങള്‍ക്ക് അന്‍പതിനായിരം രൂപ.
കാര്‍ഷിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ - അന്‍പതിനായിരം രൂപ.
ക്ഷോണി സംരക്ഷണ അവാര്‍ഡ്, മികച്ച കൂണ്‍ കര്‍ഷക/കര്‍ഷകന്‍, ചക്ക സംസ്‌കരണം/മൂല്യവര്‍ധന മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തി/ഗ്രൂപ്പ് എന്നിവയ്ക്ക് അന്‍പതിനായിരം രൂപ.
കൃഷിക്കൂട്ടങ്ങള്‍ക്കുള്ള അവാര്‍ഡ്- ഉല്‍പ്പാദന മേഖലയിലെ മികച്ച കൃഷിക്കൂട്ടം, സേവന മേഖലയിലെ മികച്ച കൃഷിക്കൂട്ടം, മൂല്യവര്‍ധിത മേഖലയിലെ മികച്ച കൃഷിക്കൂട്ടം എന്നിവയ്ക്ക് ഫലകവും അന്‍പതിനായിരം രൂപയും ലഭിക്കും.
കര്‍ഷക വിദ്യാര്‍ത്ഥി (സ്‌കൂള്‍), കര്‍ഷക വിദ്യാര്‍ത്ഥി (ഹയര്‍ സെക്കന്ററി സ്‌കൂള്‍)
കര്‍ഷക വിദ്യാര്‍ത്ഥി (കലാലയം) എന്നിവര്‍ക്ക് ഇരുപത്തിഅയ്യായിരം രൂപ. മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിന് ഒന്നാം സ്ഥാനം - അന്‍പതിനായിരം രൂപ. രണ്ടാം സ്ഥാനത്തിന് - ഇരുപത്തിഅയ്യായിരം രൂപയും മികച്ച സ്പെഷ്യല്‍ സ്‌കൂള്‍- ഒന്നാം സ്ഥാനത്തിന് അന്‍പതിനായിരം രൂപയും രണ്ടാം സ്ഥാനത്തിന് - ഇരുപത്തിഅയ്യായിരം രൂപയും ലഭിക്കും. പച്ചക്കറി ക്ലസ്റ്ററിനും പോഷക തോട്ടത്തിനും - അന്‍പതിനായിരം രൂപ വീതം. ക്യാഷ് പ്രൈസിന് പുറമെ എല്ലാ വിഭാഗത്തിലും ഫലകവും സര്‍ട്ടിഫിക്കറ്റും ലഭിക്കും.
കാര്‍ഷിക മേഖലയില്‍ കയറ്റുമതി വ്യക്തി/ഗ്രൂപ്പ്, പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ (പിഎസിഎസ്), മികച്ച എഫ്.പി.ഒ /എഫ്.പി.സി, എം.എസ്. സ്വാമിനാഥന്‍ അവാര്‍ഡ് (മികച്ച കാര്‍ഷിക ഗവേഷണത്തിന്), റെസിഡന്‍സ് അസോസിയേഷന്‍ എന്നിവയ്ക്ക് ഫലകവും സര്‍ട്ടിഫിക്കറ്റും ലഭിക്കും.
മികച്ച പൊതുമേഖല സ്ഥാപനം (കൃഷി വകുപ്പ് ഒഴികെ), സ്വകാര്യ സ്ഥാപനം (കൃഷി വകുപ്പ് ഒഴികെ)
ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തിന് ഫലകവും സര്‍ട്ടിഫിക്കറ്റും. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, ഫാം ഓഫീസര്‍, കൃഷി ഓഫീസര്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ /കൃഷി അസിസ്റ്റന്റ് എന്നിവര്‍ക്ക് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തിന് ഫലകവും സര്‍ട്ടിഫിക്കറ്റും.
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മുഖേന നല്‍കുന്ന അവാര്‍ഡുകളിലേക്ക് കര്‍ഷകര്‍ക്ക് അപേക്ഷകള്‍ അതാത് കൃഷിഭവനുകളില്‍ സമര്‍പ്പിക്കാം. പൂരിപ്പിച്ച അപേക്ഷ ഫോറം, കൃഷി ഭൂമിയുടെ രേഖകളും നടപ്പിലാക്കിയ കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളും സഹിതമാണ് അപേക്ഷകള്‍ നല്‍കേണ്ടത്. അപേക്ഷയും കൂടുതല്‍ വിവരങ്ങളും കൃഷി വകുപ്പ് വെബ്സൈറ്റായ www.keralaagriculture.gov.in ല്‍ ലഭ്യമാണ്. അതാത് കൃഷിഭവനുകളില്‍ അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി ജൂലൈ 23. ഓരോ വിഭാഗങ്ങളിലും അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകരെ ചിങ്ങം ഒന്ന് കര്‍ഷകദിനത്തില്‍ സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന പൊതുചടങ്ങില്‍ ആദരിക്കും.
- Log in to post comments