വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കേരള ഫിഷറീസ് വകുപ്പ് മലപ്പുറം ജില്ലയില്‍ 2025 ആഗസ്റ്റ് ഒന്നു മുതല്‍ 2026 ജൂണ്‍ ഒമ്പത് വരെ കടല്‍ രക്ഷാപ്രവര്‍ത്തനത്തിനായി ലൈഫ് ഗാര്‍ഡുമാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ 20 നും 60 നുമിടയില്‍ പ്രായമുള്ള രജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളിയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സ്, ഗോവയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയവരും പ്രതികൂല കാലാവസ്ഥയിലും കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ശാരീരിക ക്ഷമതയുള്ളവരുമായിരിക്കണം. താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, തിരിച്ചറിയല്‍ രേഖകള്‍, യോഗ്യത തെളിയിക്കുന്ന രേഖകള്‍, മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ്ബുക്ക് എന്നിവയുടെ ഒറിജിനലും പകര്‍പ്പും സഹിതം ജൂലൈ 25ന് രാവിലെ 11ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. അഭിമുഖത്തിന് ശേഷം തെരഞ്ഞെടുക്കുന്നവര്‍ക്ക് നീന്തല്‍ - ശാരീരിക ക്ഷമത പരിശോധന ഉണ്ടായിരിക്കും. ഫോണ്‍: 0494 2667428.
- Log in to post comments