Skip to main content

മിന്‍മിനിയും കോട്ടയം ആലീസും പാടി, സ്റ്റീഫന്‍ ദേവസ്സിയും ബേണി പി.ജെയും ഓര്‍ക്കെസ്ട്ര നയിച്ചു

               മിന്‍മിനി ചിന്നച്ചിന്ന ആസൈ പാടിയപ്പോള്‍, കെ.ടി. മുഹമ്മദ് തിയേറ്റര്‍ ഒന്നടക്കം ഒപ്പം ചേര്‍ന്നു. ആസ്വാദകര്‍ ആ പാട്ടില്‍ ലയിച്ച് അലിഞ്ഞുചേര്‍ന്നു. അവരുടെ പാട്ടിനായി കാതോര്‍ത്തിരിക്കുകയായിരുന്നു തൃശ്ശൂര്‍ ഒന്നടക്കം. കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ്  സമര്‍പ്പണ ചടങ്ങാണ് ഈ അപൂര്‍വ്വ സംഗീതവിരുന്നിന് വേദിയൊരുക്കിയത്. അവാര്‍ഡ് സമര്‍പ്പണത്തിന് മുന്നോടിയായാണ് മിന്‍മിനിയും കോട്ടയം ആലീസും പാടിയത്. മിന്‍മിനി ലോകം മുഴുവന്‍ സുഖം പകരാന്‍ പാടിയപ്പോള്‍, കോട്ടയം ആലീസ് സത്യം ശിവം സുന്ദരം, ശിവരഞ്ജിനി രാഗം എന്നീ പാട്ടുകള്‍ പാടി. ബേണി പി.ജെ ഗിറ്റാറും സ്റ്റീഫന്‍ ദേവസ്സി, പ്രകാശ് ഉള്ളിയേരി എന്നിവര്‍ കീബോര്‍ഡും ഹാര്‍മോണിയവും മഹേഷ് മണി തബലയും വായിച്ചു. ഇന്നലെ മയങ്ങുമ്പോള്‍, കാനനഛായയില്‍, എല്ലാവരും ചൊല്ലണ് തുടങ്ങിയ സിനിമഗാനങ്ങള്‍ അവര്‍ സംഗീതോപകരണങ്ങളില്‍ വായിച്ചു. ചേപ്പാട് എ.ഇ. വാമനന്‍ നമ്പൂതിരി സിന്ധുഭൈരവി രാഗത്തില്‍ സ്വാതി തിരുന്നാള്‍ ഭജന്‍ പാടിയാണ് പരിപാടി അവസാനിച്ചത്.

date