Skip to main content
ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല ശാസ്ത്ര ക്വിസ് മത്സരം ശിശുക്ഷേമ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി സുമേശൻ ഉദ്ഘാടനം ചെയ്യുന്നു.

ജില്ലാതല ശാസ്ത്ര ക്വിസ്

ചാന്ദ്ര വിജയദിനത്തിന്റെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ജില്ലാതല ശാസ്ത്ര ക്വിസ് 'ലൂപെക്സ്' സംസ്ഥാന വൈസ് പ്രസിഡന്റ് പി സുമേശന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എല്‍ പി, യു പി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളില്‍ നിന്നും 185 കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. എല്‍ പി വിഭാഗത്തില്‍ കയരളം നോര്‍ത്ത് എല്‍.പി സ്‌കൂളിലെ കൃഷ്ണദേവ് എസ് പ്രശാന്ത്, പനമ്പറ്റ ന്യൂ യു.പി സ്‌കൂളിലെ ശ്രീപാര്‍വണ്‍ രഞ്ജിത് എന്നിവര്‍ ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ നേടി. വിളയാങ്കോട് സെന്റ്മേരീസ് എല്‍.പി സ്‌കൂളിലെ മാധുരി എസ് മനോജ്, മട്ടന്നൂര്‍ യു.പി സ്‌കൂളിലെ എം എസ് രാമാനുജന്‍ എന്നിവര്‍ മൂന്നാംസ്ഥാനം പങ്കിട്ടു. യു പി വിഭാഗത്തില്‍ ചെക്കിക്കുളം രാധാകൃഷ്ണ യു.പി സ്‌കൂളിലെ എസ്.പി കാര്‍ത്തിക് ഒന്നാം സ്ഥാനവും കോട്ടൂര്‍ എ.യു.പി സ്‌കൂളിലെ പി.വി കൃഷ്ണരാഗ് രണ്ടാം സ്ഥാനവും നേടി. ചട്ടുകപ്പാറ ജി.എച്ച്.എസ്.എസിലെ കെ.സി നക്ഷത്ര, കോട്ടൂര്‍ എ.യു.പി സ്‌കൂളിലെ പി.വി ദേവദര്‍ഷ് എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു. എച്ച് എസ് വിഭാഗത്തില്‍ അഞ്ചരക്കണ്ടി എച്ച്.എസ്.എസിലെ ടി ഷിയാണ്‍ ഒന്നാം സ്ഥാനവും മൊകേരി രാജീവ് ഗാന്ധി എച്ച്.എസ്.എസിലെ ആദിയ ഇഷാനി രണ്ടാം സ്ഥാനവും മമ്പറം എച്ച്.എസ്.എസിലെ അദ്വൈദ് സുഷാജ് മൂന്നാം സ്ഥാനവും നേടി. എച്ച്.എസ്.എസ് വിഭാത്തില്‍ അഞ്ചരക്കക്കണ്ടി എച്ച്.എസ്.എസിലെ അമന്‍കൃഷ്ണ ഒന്നാം സ്ഥാനവും കൂത്തുപറമ്പ് ജി.എച്ച്.എസ്.എസിലെ എ ദേവിക രണ്ടാം സ്ഥാനവും പെരളശേരി എ കെ ജി  ജി.എച്ച്.എസ്.എസിലെ ദിന്‍ഹ രാജേഷ് മൂന്നാം സ്ഥാനവും നേടി. 

അധ്യാപകരായ സിലിയ ലെനീഷ്, പി.വി വൈഷ്ണവ്, അശ്വിന്‍ അരവിന്ദ്, കെ ലഖിന എന്നിവര്‍ മത്സരം നിയന്ത്രിച്ചു. ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റ് എന്‍.ടി സുധീന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ഗവ. മെന്‍ ടി ടി ഐയില്‍ നടന്ന പരിപാടിയില്‍ ജില്ലാ സെക്രട്ടറി കെ.എം രസില്‍രാജ്, സംസ്ഥാന മുന്‍ വൈസ് പ്രസിഡന്റ് അഴീക്കോടന്‍ ചന്ദ്രന്‍, ജില്ലാ എക്സിക്യൂട്ടീവ് അംഗം സി അശോക് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

date