മാടപ്പള്ളി ഗ്രാമപഞ്ചായത്തിലെ ചേരിയ്ക്കല്‍ അങ്കണവാടി നാടിനുസമര്‍പ്പിച്ചു
മാടപ്പള്ളി ഗ്രാമപഞ്ചായത്തിലെ 18-ാം വാര്‍ഡിലെ മോസ്‌കോയില്‍ സ്ഥിതി ചെയ്യുന്ന 34-ാം നമ്പര്‍ അങ്കണവാടിയുടെ പുതിയ കെട്ടിടം സഹകരണ-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നാടിനുസമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് 202324 വാര്‍ഷിക പദ്ധതിയില്‍ അനുവദിച്ച 22 ലക്ഷം രൂപ ചിലവഴിച്ചാണ് അങ്കണവാടി നിര്‍മ്മിച്ചത്. 14 വര്‍ഷമായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടിക്ക് വാര്‍ഡ് മെമ്പര്‍ പി.എം നൗഫലിന്റെ ഇടപെടലില്‍ കാടാത്തുകളത്തില്‍ ഡോ. മാത്യു മാതു - റോസി മാത്യു ദമ്പതികള്‍ മൂന്നുസെന്റ് സ്ഥലം സൗജന്യമായി വിട്ടു നല്‍കുകയായിരുന്നു. അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്ത് മുഖ്യപ്രഭാഷണം നടത്തി. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജു അങ്കണവാടി അങ്കണവാടിക്കുള്ള ഉപകരണങ്ങള്‍ കൈമാറി. അങ്കണവാടിക്ക് സ്ഥലം നല്‍കിയ ദമ്പതികളെ മാടപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പന്‍ ആദരിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷര്‍,വാര്‍ഡ് മെമ്പര്‍ പി.എം. നൗഫല്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ അഞ്ജലി അരവിന്ദ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
- Log in to post comments