ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്-ന്റെ വാര്‍ഷികാഘോഷം ആര്‍പ്പൂക്കര കോലേട്ടമ്പലം എസ്.എന്‍.ഡി.പി ഹാളില്‍വച്ച് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പുഷ്പ കിഷോര്‍ അധ്യക്ഷയായി. യോഗത്തില്‍ 16 എ.ഡി.എസ്. വിഭാഗത്തില്‍പ്പെട്ട 232 കുടുംബങ്ങളിലെ ശാക്തീകരണസംരംഭങ്ങളെ അടിസ്ഥാനമാക്കി നടത്തിയ വിലയിരുത്തലുകള്‍ ചര്‍ച്ച ചെയ്തു. 3972 അംഗങ്ങളാണ് കുടുംബശ്രീയുടെ വിവിധ യൂണിറ്റുകളിലായി ആര്‍പ്പൂക്കര പഞ്ചായത്തില്‍ പ്രവര്‍ത്തനം തുടരുന്നത്. കുടുംബശ്രീയുടെ വിജയകരമായ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്കുള്ള ഉപഹാരങ്ങളും നല്‍കി.
ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപജോസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുണ്‍ ഫിലിപ്പ്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ വിഷ്ണു വിജയന്‍, സുനിത ബിനു, ഓമന സണ്ണി, ആര്‍പ്പൂക്കര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ. ഹരിക്കുട്ടന്‍,എക്‌സ് ഓഫീഷ്യോ അംഗങ്ങളായ സേതുലക്ഷ്മി, രഞ്ജിനി മനോജ്, റോസിലി ടോമിച്ചന്‍, ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്തംഗങ്ങളായ മഞ്ജു ഷിജിമോന്‍, റോയി മാത്യു, ജസ്റ്റിന്‍ ജോസഫ്, ലൂക്കോസ് ഫിലിപ്പ്, പ്രിന്‍സ് മാത്യു,ടി. എം. ഷിബു കുമാര്‍, അഞ്ചു മനോജ്, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് ബി. നായര്‍, സി.ഡി.എസ.് അംഗം, സെക്രട്ടറി എസ്. മഞ്ജു, സി.ഡി.എസ്. വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.
- Log in to post comments