Skip to main content

കൈതക്കര കോളനി നിവാസികള്‍ക്ക് പട്ടയം

നീണ്ട 40 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍  അന്തിയുറങ്ങുന്ന കിടപ്പാടത്തിന് പട്ടയം ലഭിച്ച സന്തോഷത്തിലാണ് കൈതക്കര കോളനി നിവാസികള്‍. 10 കുടുംബങ്ങള്‍ക്കാണ് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പട്ടയമേളയില്‍ ഭൂമിയുടെ അവകാശ രേഖ ലഭിച്ചത്. കോന്നി താലൂക്കിലെ പ്രമാടം ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്ന ശിവന്‍കുട്ടി, കൃഷ്ണന്‍കുട്ടി, രഘുരാമന്‍, എം എന്‍ ബിന്ദു, കെ ആര്‍ അനില്‍, പി കെ രാജമ്മ, പി പി ബാലന്‍, രമ കൃഷ്ണന്‍കുട്ടി, ഓമന, ദേവകി കൃഷണന്‍കുട്ടി എന്നിവര്‍ക്കാണ് നാല് സെന്റ് ഭൂമിയുടെ അവകാശ രേഖ ലഭിച്ചത്. സാങ്കേതിക തടസം നീക്കി അവകാശി ഇല്ലാത്ത ഭൂമി ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയമാക്കിയാണ് വിതരണം ചെയ്തത്.
 

date