Skip to main content
ആല്‍ബര്‍ട്ട്

ഭൂമിയുടെ അവകാശികളായി ആല്‍ബര്‍ട്ടും തങ്ക കേശവനും

കഷ്ടപ്പാടുകള്‍ക്കിടയിലും ചേര്‍ത്തുപിടിച്ച വീടും സ്ഥലവും സ്വന്തമായ സന്തോഷത്തിലാണ് കോഴഞ്ചേരി താലൂക്കില്‍ മല്ലപ്പുഴശേരി നെല്ലിക്കാലയില്‍ ആല്‍ബര്‍ട്ടും കുടുംബവും. പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പട്ടയമേളയില്‍ ആല്‍ബര്‍ട്ട് ഭൂമിയുടെ അവകാശരേഖ സ്വന്തമാക്കി. കാല്‍ നൂറ്റാണ്ടിലെ കാത്തിരിപ്പിനൊടുവിലാണ്  ഭൂമിക്ക് അവകാശ രേഖ ലഭിച്ചത്.
മകനും കുടുംബത്തിനൊപ്പമാണ് ആല്‍ബര്‍ട്ടിന്റെ താമസം.
സ്വന്തമായി ഭൂമിയെന്ന കാത്തിരിപ്പ് 58 വര്‍ഷങ്ങള്‍ക്കുശേഷം യാഥാര്‍ഥ്യമായ സന്തോഷത്തിലാണ് പുല്ലാട് തെറ്റുപാറ കോളനിയിലെ തങ്ക കേശവന്‍. പ്രായത്തിന്റെ അവശത വക വയ്ക്കാതെയാണ് തങ്ക പട്ടയവിതരണ മേളയില്‍ എത്തിയത്. ആരോഗ്യ വകുപ്പ് മന്തി വീണാ ജോര്‍ജില്‍ നിന്നുമാണ് ഭൂമിയുടെ അവകാശ രേഖ വാങ്ങിയത്. കൈവശമുള്ള മൂന്ന് സെന്റ് ഭൂമിക്കാണ് പട്ടയം ലഭിച്ചത്. പട്ടയം കൈയില്‍ കിട്ടിയ സന്തോഷത്തില്‍ നിറകണ്ണുകളോടെയാണ് തങ്ക കേശവന്‍ മടങ്ങിയത്.

 

date