Skip to main content

*സീ റെസ്ക്യൂ ഗാർഡ് നിയമനം*

എറണാകുളം ജില്ലയിലെ കടൽ രക്ഷാപ്രവർത്തനങ്ങൾക്കായി താല്ക്കാലികമായി സീ റെസ്ക്യൂ ഗാർഡമാരെ നിയമിക്കുന്നതിന് കേരള ഷറീസ് വകുപ്പ് വാക്ക്-ഇൻ-ഇൻറർവ്യു നടത്തുന്നു. ഒരു വർഷ ത്തേയ്ക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉദ്യോഗാർത്ഥികൾ രജിസ്ട്രിട്രേഡ് മത്സ്യത്തൊഴിലാളികൾ ആയിരിക്കണം.

നോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ പരിശീലനം പൂർത്തിയായവരും 20 വയസിനും 45 വയസിനും മദ്ധ്യേ പ്രായമുളളവർ ആയിരിക്കണം. പ്രതികൂല കാലവസ്ഥയിലും കടലിൽ നീന്താൻ ക്ഷമത ഉണ്ടാവണം,

 

സീ റെസ്ക്യൂ ഗാർഡായി ജോലി ചെയിതുള്ള പ്രവൃത്തി പരിചയമുളളവർക്കും അതത് ജില്ലയിൽ താമസിക്കുന്നവർക്കും 2018-ലെ പ്രളയരക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുത്തവർക്കും മുൻഗണന ഉണ്ടായിരിക്കുന്നതാണ്.

 

താല്പ്‌പര്യമുള്ളവർ പ്രായം, യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം 2025 ജൂലൈ 23-ന് രാവിലെ 11 ന് എറണാകുളം മേഖലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടറുടെ കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ -0484-2502768.

 

date