Skip to main content

വീഡിയോ എഡിറ്റിങ്: പരീക്ഷാഫലം പ്രഖ്യാപിച്ചു

കേരള മീഡിയ അക്കാദമി തിരുവനന്തപുരം സബ്സെന്റർ ഏഴാമത്  ബാച്ച് വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. അക്ഷത് റ്റി ഒന്നാം റാങ്കിനും വിഷ്ണു വി എസ് രണ്ടാം റാങ്കിനും അർഹരായി. ഒന്നാം റാങ്കിന് അർഹനായ  അക്ഷത് റ്റി കാസർഗോഡ് കൊടക്കാട് ഇല്ലം തലക്കുളത്തിൽ റ്റി ശ്രീനാരായണന്റേയുംകെ.എ ശാലിനിയുടേയും മകനാണ്. രണ്ടാം റാങ്കിന് അർഹനായ വിഷ്ണു വി എസ് തിരുവനന്തപുരം നല്ലിടയൻ ദേവാലയം റോഡ് തൃക്കണ്ണാപുരം റ്റി.സി 18/1284 കുന്നപുഴയിൽ  ബി.കെ. വിധുവിന്റെയും എസ് ആർ ഷീജ റാണിയുടേയും മകനാണ്. പരീക്ഷാഫലം www.keralamediaacademy.org ൽ ലഭിക്കും.

പി.എൻ.എക്സ് 3443/2025

date