Skip to main content

അഭിമുഖം

നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേനെ വിവിധ പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജി.എൻ.എം നഴ്സിംഗും കേരള നഴ്സിംഗ് & മിഡ്‌വൈഫ്‌ കൗൺസിൽ രജിസട്രേഷനും യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 2ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം ആയൂർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിൽ എത്തണം. പ്രായപരിധി 40 വയസ്സ്. ജൂലൈ 30 വൈകിട്ട് 5 മണിവരെ അപേക്ഷ സ്വീകരിക്കും.

പി.എൻ.എക്സ് 3446/2025

date