Skip to main content

ഇ വി എം പരിശോധനയ്ക്ക് തുടക്കം

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി  ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന  ഇന്ന് (ജൂലൈ 25) മുതൽ ആഗസ്റ്റ് 25 വരെ നടത്തും. ജില്ലയിൽ 4711 കൺട്രോൾ യൂണിറ്റുകളും 11973 ബാലറ്റ് യൂണിറ്റുകളുമാണ് പരിശോധിക്കുക. പരിശോധനയ്ക്കായി ഇലക്ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (ECIL) ൽ നിന്നുള്ള രണ്ട് എഞ്ചിനീയർമാരെ ഓരോ ജില്ലയിലും നിയോഗിച്ചിട്ടുണ്ട്.

date