Post Category
പോളിടെക്‌നിക് ലാറ്ററൽ എൻട്രി സ്‌പോട്ട് അഡ്മിഷൻ
നടുവിൽ ഗവ. പോളിടെക്‌നിക് കോളേജിൽ രണ്ടാം വർഷ ഓട്ടോ മൊബൈൽ, ഇലക്ട്രിക്കൽ, സിവിൽ കോഴ്‌സുകളിൽ ലാറ്ററൽ എൻട്രി വഴി അപേക്ഷ നൽകിയവരുടെ റാങ്ക് ലിസ്റ്റ് അടിസ്ഥാനത്തിലുള്ള സ്‌പോട്ട് അഡ്മിഷൻ നടക്കുന്നു. പ്ലസ് ടു, വി എച്ച് എസ് സി, ഐ ടി ഐ വിഭാഗത്തിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ പേർക്കും പുതുതായി അപേക്ഷ നൽകിയവർക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം രക്ഷിതാവിനൊപ്പം ജൂലൈ 25 ന് രാവിലെ 10 മണിക്കകം കോളേജിൽ എത്തണം. വെബ്‌സൈറ്റ്: www.polyadmission.org, ഫോൺ: 0460 2251033
date
- Log in to post comments