Skip to main content

തൊഴിലവസരം

കേരള സർക്കാറിന്റെ കൈത്തറി പരിപോഷണ പദ്ധതിയുടെ ഭാഗമായി കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ് ലൂം ടെക്‌നോളജിയിൽ ടെക്‌സ്‌റ്റൈൽസ് ഡിസൈനർമാർക്ക് തൊഴിലവസരം നൽകുന്നു. നിഫ്റ്റ്/എൻ.ഐ.ഡികളിൽ നിന്ന് ടെക്‌സ്‌റ്റൈൽ ഡിസൈനിംഗ് കോഴ്സ് വിജയിച്ചവർക്കും ഹാൻഡ് ലൂം ആന്റ് ടെക്‌സ്‌റ്റൈൽ ടെക്‌നോളജി, ഹാൻഡ് ലൂം ടെക്‌നോളജി എന്നിവയിൽ ഡിഗ്രി/ഡിപ്ലോമ ലെവൽ കോഴ്സ് വിജയിച്ചവർക്കും അപേക്ഷിക്കാം. 3-5 വർഷം ടെക്‌സ്‌റ്റൈൽ ഡിസൈനിംഗിൽ പ്രവൃത്തിപരിചയം അഭികാമ്യം. നിയമനം താൽക്കാലികമായിരിക്കും. അപേക്ഷകൾ തപാൽ വഴിയോ നേരിട്ടോ ജൂലൈ 31 ന് വൈകീട്ട് അഞ്ച് മണിവരെ സമർപ്പിക്കാം. വെബ്‌സൈറ്റ്: www.iihtkannur.ac.in, ഫോൺ: 0497 2835390

date