Post Category
സിവിൽ സർവ്വീസ് ടൂർണമെന്റ്
ജില്ലയിലെ സർക്കാർ ജീവനക്കാർക്കായുള്ള സിവിൽ സർവ്വീസ് ടൂർണമെന്റ് കണ്ണൂർ ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് ഏഴ്, എട്ട് തീയതികളിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിക്കും. അത്‌ലറ്റിക്‌സ്, ഷട്ടിൽ ബാഡ്മിന്റൺ, ബാസ്‌ക്കറ്റ്‌ബോൾ, കാരംസ്, ചെസ്സ്, ക്രിക്കറ്റ്, ഫുട്‌ബോൾ, ഹോക്കി, കബഡി, ഖോ ഖോ, ലോൺ ടെന്നീസ്, പവർ ലിഫ്റ്റിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ്, ബെസ്റ്റ് ഫിസിക്, നീന്തൽ, ടേബിൾ ടെന്നീസ്, വോളിബോൾ, ഗുസ്തി, യോഗ, തുടങ്ങിയ കായിക ഇനങ്ങളിലാണ് മത്സരം. താൽപര്യമുള്ളവർ അതാത് വകുപ്പ് മേധാവികൾ സാക്ഷ്യപ്പെടുത്തിയ എലിജിബിലിറ്റി സർട്ടിഫിക്കറ്റും എൻട്രി ഫോറവും, എൻട്രി ഫീസ് 200 രൂപ ഉൾപ്പെടെ ആഗസ്റ്റ് അഞ്ച് വൈകുന്നേരം അഞ്ചിനകം ജില്ലാ സ്‌പോർട്‌സ് കൗൺസിലിൽ സമർപ്പിക്കണം. ഫോൺ - 0497 2700485
date
- Log in to post comments