Skip to main content

വാര്‍ഡന്മാരെ നിയമിക്കുന്നു

മുണ്ടയാട് ജില്ലാ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു പുരുഷ വാര്‍ഡനെയും വയക്കര ജില്ലാ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ ഒരു വനിതാ വാര്‍ഡനെയും അഭിമുഖം വഴി തെരഞ്ഞെടുക്കുന്നു. പ്ലസ് ടു പാസ്സായ 35 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്കും കായികതാരങ്ങള്‍ക്കും മുന്‍ഗണന. വിമുക്തഭടന്മാര്‍ക്ക് വയസ്സിളവ് ലഭിക്കും. താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ആഗസ്റ്റ് 31 ന് രാവിലെ 11 മണിക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നേരിട്ട് എത്തണം. ഫോണ്‍: 0497-2700485

date