Post Category
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്: ജില്ലയിൽ വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന ആഗസ്റ്റ് ഒന്നു മുതൽ
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന ആഗസ്റ്റ് ഒന്ന് മുതൽ 23 വരെ നടക്കും. 3670 കൺട്രോൾ യൂണിറ്റുകളും 9750 ബാലറ്റ് യൂണിറ്റുകളും ആണ് ജില്ലയിലുള്ളത്. പരിശോധനയ്ക്കായി ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ രണ്ട് വീതം എൻജിനീയർമാരെ ഓരോ ജില്ലയിലേക്കും നിയോഗിക്കും. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടറുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുക.
date
- Log in to post comments