താത്പര്യപത്രം ക്ഷണിച്ചു
സാങ്കേതിക മേഖലയില്‍ അഭ്യസ്തവിദ്യരായ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും നൈപുണ്യ വികസനത്തിനുമായി പൊതുവായ പങ്കാളിത്തത്തോടെ വാഹന നിര്‍മ്മാണ വിപണന സര്‍വീസ് രംഗം, ഹോട്ടല്‍ വ്യവസായം, ലോജിസ്റ്റിക്‌സ്, പോളിമര്‍ ഇന്‍ഡസ്ട്രി എന്നീ മേഖലകളില്‍ പരിശീലനം നല്‍കുന്നതിന് പിന്നോക്ക വിഭാഗ വകുപ്പ് മുഖേന നടപ്പാക്കിവരുന്ന 'കരിയര്‍ ഇന്‍ പ്രൈവറ്റ് ഇന്‍ഡസ്ട്രി ത്രൂ പബ്ലിക് പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷന്‍' എന്ന പദ്ധതിയുമായി സഹകരിക്കുവാനും വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴിലുറപ്പ് നല്‍കുവാനും തയ്യാറുള്ള സ്വകാര്യസംരംഭകര്‍ /സര്‍ക്കാര്‍ ഏജന്‍സികള്‍ /സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. സ്ഥാപനത്തിന് ഏറ്റവും കുറഞ്ഞത് അഞ്ച് വര്‍ഷത്തെ എങ്കിലും പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. താത്പര്യപത്രം www.bwin.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി നല്‍കണം. അവസാന തീയതി ജൂലൈ 31. ഫോണ്‍: 0492-2222335.
- Log in to post comments