വാക്ക് ഇൻ ഇൻറർവ്യൂ
മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിനു കീഴിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിംഗ് ടെക്നീഷ്യൻ, ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 45 വയസ്സ് തികയാത്ത ഗവ. അംഗീകൃത മൂന്നുവർഷ ഡിപ്ലോമ ഇൻ ഹാർഡ് വെയർ അല്ലെങ്കിൽ ഗവൺമെന്റ് അംഗീകൃത മൂന്നുവർഷ ഡിപ്ലോമ ഇൻ ഇൻഫർമേഷൻ ആൻഡ് ടെക്നോളജി, ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഹാർഡ് വെയർ ആൻഡ് നെറ്റ്‌വർക്കിംഗ്, ഒരു വർഷത്തെ ഹാർഡ്‌വെയർ ആൻഡ് നെറ്റ് വർക്കിംഗ് ഫീൽഡിലെ പ്രവവൃത്തി പരിചയം, ഇലക്ട്രിക്കൽ മെഡിക്കൽ റെക്കോർഡിംഗിൽ പ്രധാന ആശുപത്രികളിലെ പ്രവൃ ത്തി പരിചയം എന്നീ യോഗ്യതയുള്ളവർക്ക് ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിംഗ് ടെക്നീഷ്യൻ തസ്തികയിലേക്കും ഡിഗ്രി, പി.ജി.ഡി.സി.എ, മലയാളം ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് യോഗ്യതയുള്ളവർക്ക് ഡാറ്റ എൻട്രി ഒപ്പറേറ്റർ തസ്തികയിലേക്കും അപേക്ഷിക്കാം. ഹാർഡ്‌വെയർ ആൻഡ് നെറ്റ് വർക്കിംഗ് ടെക്നീഷ്യൻ തസ്തികയിലേക്ക് ജൂലൈ 31 ന് രാവിലെ 10.30 നും ഡാറ്റ എൻട്രി ഒപ്പറേറ്റർ തസ്തികയിലേക്ക് ഓഗസ്റ്റ് രണ്ടിനു രാവിലെ 10.30 നും അഭിമുഖം നടക്കും.
താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ആശുപത്രി സൂപ്രണ്ട് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ:0483-2762037.
- Log in to post comments