Post Category
ടെൻഡർ ക്ഷണിച്ചു
മാടപ്പളളി അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള 27 അങ്കണവാടികളിലേക്കും വാഴപ്പള്ളി പായിപ്പാട് പഞ്ചായത്തിലെ 33 അങ്കണവാടികളിലേക്കും ചങ്ങനാശേരി നഗരസഭ ഒന്നാം സെക്ടറിലെ 26 അങ്കണവാടികളിലേക്കും രണ്ടാം സെക്ടറിലെ 24 അങ്കണവാടികളിലേക്കും പോഷകബാല്യം പദ്ധതി പ്രകാരം 2025-26 സാമ്പത്തികവർഷം ആഴ്ചയിൽ മൂന്നു ദിവസം (തിങ്കൾ, ബുധൻ വെള്ളി) പാൽ വിതരണം നടത്തുന്നതിന് മിൽമ, കുടുംബശ്രീ സൊസൈറ്റികൾ, മറ്റ് പ്രാദേശിക ക്ഷീര കർഷകർ, സംരഭകർ, മറ്റ് പ്രാദേശിക പാൽ വിതരണ സംവിധാനങ്ങൾ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോമുകൾ മാടപ്പള്ളി അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ നിന്ന് ലഭിക്കും. ടെൻഡർ നൽകേണ്ട അവസാന തിയതി ജൂലൈ 31 ന് ഉച്ചകഴിഞ്ഞ് 2.30. ടെൻഡറുകൾ അതാത് പഞ്ചായത്ത് സെക്ടർ ഐ.സി.ഡി.എസ് സൂപ്പർവൈസർമാർക്ക് നൽകണം. വിശദവിവരത്തിന്് ഫോൺ: 0481-2425777,9188959701.
date
- Log in to post comments