ജില്ലയില്‍ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിക്കും
രാജ്യത്തിന്റെ 79-ാമത് സ്വാതന്ത്ര്യ ദിനം ജില്ലയില്‍ സമുചിതമായി ആഘോഷിക്കാന്‍ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ രാവിലെ ഒമ്പതിന് ദേശീയപതാക ഉയര്‍ത്തും. പരേഡില്‍ പോലീസ്, എക്സൈസ്, ഫോറസ്റ്റ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ, എന്‍സിസിയുടെ വിവിധ വിഭാഗങ്ങള്‍, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, റെഡ്ക്രോസ്, എസ്പിസി തുടങ്ങിയ വിഭാഗങ്ങളുടെ പ്ലാറ്റൂണുകള്‍ അണിനിരക്കും. പരേഡിന് ശേഷം സ്കൂള്‍-കോളേജ് വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അരങ്ങേറും.
കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകള്‍ക്ക് നടത്തിപ്പിന്റെ ചുമതലകള്‍ നല്കി. പരിപാടിക്ക് മുന്നോടിയായി ആഗസ്റ്റ് 11, 12 തിയതികളില്‍ റിഹേഴ്സലും 13ന് അന്തിമ ഡ്രസ്സ് റിഹേഴ്സല്‍ പരേഡും നടക്കും. എഡിഎം പി സുരേഷ്, തഹസില്‍ദാര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments