Skip to main content

ഗതാഗത നിരോധനം  

കൊട്ടാരക്കര റിംഗ് റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് ഭാഗത്ത് ഓഗസ്റ്റ് 11   വരെ  ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയതായി കെ.ആര്‍.എഫ്.ബി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. പുത്തൂര്‍ ഭാഗത്തുനിന്നും കൊട്ടാരക്കരയിലേക്ക് വരുന്ന വാഹനങ്ങള്‍ മുഴിക്കോട് ചിറ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് പെരുംകുളം ബദാം ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് ആലഞ്ചേരി പള്ളിക്കല്‍ മുസ്ലിം സ്ട്രീറ്റ് വഴി കൊട്ടാരക്കരയിലേക്കും കൊട്ടാരക്കര ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പള്ളിക്കല്‍ ആലഞ്ചേരി ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് കോട്ടത്തല തണ്ണീര്‍ പന്തല്‍ ക്ഷേത്രം ജംഗ്ഷനില്‍ എത്തി പൂത്തൂര്‍ ഭാഗത്തേക്ക് പോകണം.
 

 

date