Skip to main content

വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ പ്രണയഗാനാലാപന മത്സരം

കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം നന്തൻകോട് നളന്ദയിൽ പ്രവർത്തിക്കുന്ന വൈലോപ്പിള്ളി സംസ്കൃതിഭവൻ ആഗസ്റ്റ് 4, 5, 6 തീയതികളിൽ അനുരാഗത്തിന്റെ  ആഗസ്റ്റ് പരിപാടി സംഘടിപ്പിക്കുന്നു. പ്രണയ സംഗീതത്തിന്റെ മൂന്നു കാലങ്ങൾ 3 സന്ധ്യകളിലായി പുനരവതരിക്കുന്നു. 1980 വരെ, 80 മുതൽ 2000 വരെ, രണ്ടായിരത്തിനു ശേഷം എന്നിങ്ങനെ മൂന്നു വ്യത്യസ്ത കാലഘട്ടങ്ങളിലെ മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത പ്രണയ ഗാനങ്ങൾ പ്രമുഖ ഗായകർ ആലപിക്കുന്നു. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 4, 5, 6 തീയതികളിൽ വൈലോപ്പിള്ളി സംസ്കൃതി ഭവൻ കൂത്തമ്പലത്തിൽ രാവിലെ 10 മണി മുതൽ പ്രണയ ഗാനങ്ങളുടെ ആലാപന മത്സരം സംഘടിപ്പിക്കുന്നു.

ആഗസ്റ്റ് 4 ന് സർക്കാർ ജീവനക്കാർക്കും (കേന്ദ്ര-സംസ്ഥാന-പൊതുമേഖല-ഗ്രാന്റ് ഇൻ എയ്ഡഡ് സ്ഥാപനങ്ങൾ) 5 ന് ഹയർ സെക്കൻഡറി, കോളേജ് വിദ്യാർഥികൾക്കും 6 ന് 25 വയസ്സിനു മേൽ പ്രായമുള്ളവർക്കും പങ്കെടുക്കാം. വിജയികൾക്ക് ക്യാഷ് പ്രൈസും വൈകുന്നേരങ്ങളിലെ പ്രമുഖ ഗായകർ നയിക്കുന്ന പ്രണയസംഗീത പരിപാടിയിൽ പങ്കെടുക്കാനും അവസരം നൽകും.

താൽപര്യമുള്ളവർക്ക് വൈലോപ്പിള്ളി സംസ്കൃതി ഭവൻ ഓഫീസിൽ നിന്ന് നേരിട്ടും ഓൺലൈനായും അപേക്ഷാ ഫോം ലഭിക്കും. അവസാന തീയതി ആഗസ്റ്റ് 2 വൈകുന്നേരം 4 മണി.  വിവരങ്ങൾക്ക്: 8289943307, 9847561717, directormpcc@gmail.com.

പി.എൻ.എക്സ് 3457/2025

date