ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് നവീകരിച്ച കെട്ടിട ഉദ്ഘാടനം 26ന്; സ്പീക്കര്‍ നിര്‍വഹിക്കും
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ നവീകരിച്ച കെട്ടിടം ജൂലൈ 26 ഉച്ചയ്ക്ക് രണ്ടിന് നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഉദ്ഘാടനം ചെയ്യും. തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പഞ്ചായത്തുകള്‍ക്ക് പുരസ്‌ക്കാരം സമര്‍പ്പിക്കും. ഹരിതകര്‍മ്മസേനകളെ ആദരിക്കും. ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ജി.എസ് ജയലാല്‍ എം.എല്‍.എ അധ്യക്ഷനാകും. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ, എസ്. അമ്മിണിയമ്മ, എസ്.കെ.ചന്ദ്രകുമാര്‍, ടി.ആര്‍.സജില, രേഖാ എസ്.ചന്ദ്രന്‍, എന്‍.ശാന്തിനി, ഇത്തിക്കര ബ്ലോക്ക് വൈസ് പ്രസിഡന്റ് നിര്‍മ്മല വര്‍ഗീസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ പി.സി മന്‍മഥന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, സ്ഥിരംസമിതി അധ്യക്ഷര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments