Skip to main content

ബൂത്ത് ലെവൽ ഓഫീസർമാരുടേയും ബി.എൽ.ഒ സൂപ്പർവൈസർമാരുടേയും വേതനം പരിഷ്‌കരിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചു

എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ബൂത്ത് ലെവൽ ഓഫീസർമാരുടേയും (ബി.എൽ.ഒ) ബിഎൽഒ സൂപ്പർവൈസർമാരുടേയും വേതനം വർദ്ധിപ്പിച്ചുകൊണ്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച്ബി.എൽ.ഒമാർക്കുള്ള വേതനം നിലവിലുള്ള 7,200 ൽ നിന്ന് 12,000 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം ബി.എൽ.ഒ സൂപ്പർവൈസർമാരുടെ വേതനം 18,000 ആയും വർദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെസ്‌പെഷ്യൽ സമ്മറി റിവിഷൻ (എസ്.എസ്.ആർ)സ്‌പെഷ്യൽ റിവിഷൻ (എസ്.ആർ)മറ്റ് സ്‌പെഷ്യൽ ഡ്രൈവുകൾ എന്നിവയ്ക്ക് ബിഎൽഒമാർക്കുള്ള സ്‌പെഷ്യൽ ഇൻസെന്റീവ് 2,000 ആയും വർദ്ധിപ്പിച്ചിട്ടുണ്ട്.

പി.എൻ.എക്സ് 3472/2025

date