Skip to main content

ലീഗല്‍ മെട്രോളജി പരിശോധന  

കൊല്ലം, പത്തനാപുരം ,കുന്നത്തൂര്‍, കൊട്ടാരക്കര താലൂക്കൂകളിലെ 28 സ്ഥാപനങ്ങളില്‍    ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരുടെ (ജനറല്‍ ആന്‍ഡ് ഫ്‌ലയിങ് സ്‌ക്വാഡ്) നേതൃത്വത്തില്‍  നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവ് പരിശോധനകളില്‍ അളവ് തൂക്ക ഉപകരണങ്ങള്‍ മുദ്ര പതിക്കാത്തത് സംബന്ധിച്ച് ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പിഴ ഇനത്തില്‍ 11000 രൂപ ഈടാക്കി. വഴിയോര കച്ചവട കേന്ദ്രങ്ങളിലെ ത്രാസുകള്‍, ഓണ്‍ലൈന്‍ മുഖേന ലീഗല്‍ മെട്രോളജി നിയമങ്ങള്‍ പാലിക്കാതെ വില്പന നടത്തിയ ത്രാസുകള്‍  സംബന്ധിച്ച് തുടര്‍ പരിശോധനകള്‍ നടത്തുമെന്ന് ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു.
 

 

date