Post Category
താല്‍പര്യപത്രം ക്ഷണിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് ഒ.ബി.സി വിഭാഗക്കാര്‍ക്കായി നടപ്പാക്കുന്ന 'കരിയര്‍ ഇന്‍ പ്രൈവറ്റ് ഇന്‍ഡസ്ട്രി ത്രൂ പബ്ലിക് പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷന്‍ 2025-26 പദ്ധതിയുമായി സഹകരിക്കുന്നതിനും, പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴിലവസരം നല്‍കുന്നതിനും തയ്യാറുള്ള സ്വകാര്യ സംരംഭകര്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. വാഹന നിര്‍മാണ വിപണന സര്‍വ്വീസ്, ഹോട്ടല്‍ വ്യവസായം, ലോജിസ്റ്റിക്‌സ്, പോളിമര്‍ ഇന്‍ഡസ്ട്രി എന്നീ മേഖലകളിലാണ് പരിശീലനം നല്‍കുന്നത്. www.bwin.kerala.gov.in മുഖേന ജൂലൈ 31നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: : 0474 2914417.
date
- Log in to post comments