Skip to main content

എം.ബി.എ കോഴ്‌സില്‍ എസ്.സി. സീറ്റ് ഒഴിവ്

സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോഓപ്പറേറ്റീവ് (കിക്മ) മാനേജ്‌മെന്റില്‍ എം.ബി.എ 2025-27 ബാച്ചില്‍ എസ്.സി. വിഭാഗത്തില്‍ സംവരണം ചെയ്തിട്ടുള്ള ഒഴിവുളള സീറ്റുകളിലേയ്ക്ക് സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 28 ന് രാവിലെ 10 ന് കോളേജ് ക്യാംപസില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 9496366741, 9188001600.

date