വാഴയൂര്‍ സംയോജിത കൃഷി ലൈവ്‌ലിഹുഡ് സര്‍വീസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
മലപ്പുറം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ വാഴയൂര്‍ ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ സി.ഡി.എസിലെ തിരഞ്ഞെടുത്ത മൂന്ന് വാര്‍ഡുകളിലെ കര്‍ഷകരെ ഉള്‍പ്പെടുത്തി ആരംഭിച്ച ലൈവ്‌ലി ഹുഡ് സര്‍വീസ് സെന്റര്‍ ടി.വി. ഇബ്രാഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
സംയോജിത കൃഷി ക്ലസ്റ്ററിലെ മുന്നൂറോളം വരുന്ന കര്‍ഷകരുടെ ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും, ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമായി ആകുടുംബശ്രീയില്‍ നിന്നും അനുവദിച്ചു കിട്ടിയ ആദ്യ ഗഡുവായ ആറരലക്ഷം രൂപ ഉപയോഗിച്ചാണ് കാരാട് കെ.എസ്. ഇ.ബിയ്ക്ക് സമീപം ലൈവ്‌ലി ഹുഡ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. െ്രെഡയര്‍ മെഷീന്‍, ഓട്ടോമാറ്റിക് ബാന്‍ഡ് സീലര്‍ മെഷീന്‍, ഇലക്ട്രിക് വെയിറ്റിങ് മെഷീന്‍, ബ്രഷ് കട്ടര്‍ തുടങ്ങിയ ആധുനിക യന്ത്ര സജ്ജീകരണങ്ങള്‍ വാങ്ങിക്കുന്നതിനായി രണ്ടാം ഗഡു 21 ലക്ഷം രൂപ കൂടി കുടുംബശ്രീ അനുവദിച്ച് നല്‍കും. ആകെ 40 ലക്ഷം രൂപയാണ് കുടുംബശ്രീ സംയോജിത കൃഷി ക്ലസ്റ്ററിനായി വകയിരുത്തിയിട്ടുള്ളത്.
ജില്ലയില്‍ ആരംഭിക്കുന്ന നാലാമത്തെ ലൈവ്‌ലിഹുഡ് സെന്ററാണിത്. സെന്ററില്‍ കര്‍ഷകര്‍ക്ക് ലഭ്യമായ സൗകര്യങ്ങളെല്ലാം തുച്ഛമായ വാടകയ്ക്ക് ഉപയോഗപ്പെടുത്താം. വിവിധതരം ചെടി തൈകളും മിതമായ നിരക്കില്‍ ഇവിടെ ലഭിക്കും. പ്രൊഡ്യൂസര്‍ ഗ്രൂപ്പുകളിലെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യാനുള്ള സൗകര്യങ്ങളും ലൈവ്‌ലി ഹുഡ് സര്‍വീസ് സെന്ററില്‍ ഒരുക്കിയിട്ടുണ്ട്്. വാഴയൂര്‍ മെമ്പര്‍ സെക്രട്ടറി അബ്ദുള്‍ കെ. റഷീദ്, പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വാസുദേവന്‍ മാസ്റ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍ കോഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍, അഗ്രി ജില്ലാ പ്രോഗ്രാം മാനേജര്‍ പി.എം. മന്‍ഷൂബ, ആരോഗ്യ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബലകൃഷണന്‍, ക്ഷേമകാര്യ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രസീത ടീച്ചര്‍, കൃഷി ഓഫീസര്‍ മുഹമ്മദ് മുനീര്‍ ബിലാല്‍, വാര്‍ഡ് മെമ്പര്‍ മിനി ചരലൊടി, ബ്ലോക്ക് കോഡിനേറ്റര്‍ ശരണ്യ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ. ബീന തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments