Skip to main content

പി.ജി.നഴ്സിംഗ് പ്രവേശനത്തിന് അപേക്ഷിക്കാം

കേരളത്തിലെ വിവിധ സർക്കാർ/ സ്വാശ്രയ നഴ്സിംഗ് കോളേജുകളിലേയ്ക്കുള്ള 2025-26 അധ്യയന വർഷത്തെ പി.ജി. നഴ്സിംഗ് (എം.എസ്.സി. നഴ്സിംഗ്) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് www.cee.kerala.gov.in  എന്ന വെബ്സൈറ്റിലെ 'PG Nursing 2025-Online Application' ലിങ്ക് മുഖേന ആഗസ്റ്റ് 4ന് രാത്രി 11.59 വരെ ഓൺലൈനായി അപേക്ഷിക്കാം.

പി.എൻ.എക്സ് 3480/2025

date