Post Category
സർക്കാർ തീരുമാനം ആശ്വാസകരമെന്ന് ഖാദിഗ്രാമ വ്യവസായ ബോർഡ്
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ സ്വന്തവും അല്ലെങ്കിൽ മറ്റ് ഏജൻസികൾ വിട്ടു നൽകിയതുമായ സ്ഥലത്ത് നിലിവിലുള്ള ഖാദി യൂണിറ്റുകൾക്ക് ഖാദി ഗ്രാമ വ്യവസായ കെട്ടിട നിർമാണത്തിനും അറ്റകുറ്റ പണികൾ നടത്തുന്നതിനും ചർക്കകളും തറികളും മറ്റ് ഉപകരണങ്ങളും വാങ്ങി നൽകുന്നതിനും 100 ശതമാനം സബ്സിഡി നൽകാൻ തദ്ദേശ ഭരണ സ്ഥാപനങ്ങക്ക് സർക്കാർ അനുമതി നൽകി ഉത്തരവായി. 100 ശതമാനം സബ്സിഡി അനുവദിച്ചു നൽകിയ സർക്കാർ ഉത്തരവ് ഖാദി മേഖലയിൽ ഉണർവേകുന്നതും തൊഴിലിടങ്ങളിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതും ചെറുപ്പക്കാരും സ്ത്രീകളുമടക്കം പണിയെടുക്കുന്നവർക്ക് വലിയ ആശ്വാസമാകുമെന്നും കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ പത്രക്കുറിപ്പിൽ അറിയിച്ചു.
പി.എൻ.എക്സ് 3488/2025
date
- Log in to post comments