Skip to main content

സ്പോട്ട് അഡ്മിഷൻ

മൂന്നു വർഷത്തെ റെഗുലർ ഡിപ്ലോമ പ്രവേശനത്തിനായി നെടുമങ്ങാട് ഗവ. പോളിടെക്നിക് കോളേജിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ജൂലൈ 31 നു രാവിലെ 9 മുതൽ നെടുമങ്ങാട് ഗവ. പോളിടെക്നിക് കോളേജിൽ നടത്തും. 2025-26 വർഷത്തേക്കുള്ള ഡിപ്ലോമ പ്രവേശനത്തിൽ ഓൺലൈനായി ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് ഓൺലൈനായോ നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ അപേക്ഷ സമർപ്പിക്കാം. അപേക്ഷകർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും പ്രൊസ്പെക്ടസിൽ നിർദ്ദേശിച്ചിരിക്കുന്ന ഫീസും (ഒരു ലക്ഷത്തിനു താഴെ വരുമാനമുള്ളവർ 1000 രൂപയും ഒരു ലക്ഷത്തിനു മുകളിൽ വരുമാനമുള്ളവർ 4215 രൂപയും) പിടിഎ ഫണ്ട്, പ്ലേസ്മെന്റ് (2750 രൂപ) ഉൾപ്പെടെ രക്ഷകർത്താവിനോടൊപ്പം കൃത്യ സമയത്ത് ഹാജരാകണം. വിശദവിവരങ്ങൾക്ക്www.polyadmission.org/let.

പി.എൻ.എക്സ് 3491/2025

date