Skip to main content

മാരത്തണ്‍ മത്സരം സംഘടിപ്പിക്കുന്നു

എച്ച്.ഐ.വി രോഗത്തെ കുറിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസും കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംയുക്തമായി മാരത്തണ്‍ മത്സരം സംഘടിപ്പിക്കുന്നു. 17നും 25നും ഇടയില്‍ പ്രായമുള്ള കോളേജ് വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ആഗസ്റ്റ് അഞ്ചിനാണ് മാരത്തണ്‍ സംഘടിപ്പിക്കുക.

രാവിലെ ഏഴു മണിയ്ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസ് അങ്കണത്തില്‍ നിന്നും ആരംഭിച്ച് ശംഖുമുഖത്ത് അവസാനിക്കും. ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്.

ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 4000, 3000 രൂപ ക്യാഷ് പ്രൈസായി നല്‍കും. ഒന്നാം സ്ഥാനക്കാര്‍ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹരായിരിക്കും. താല്പര്യമുള്ളവര്‍ ജൂലൈ 31 നകം  iecbccreporttvm@gmail.com എന്ന മെയിലില്‍ രജിസ്റ്റര്‍ ചെയ്യുക. മത്സരാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനത്തിലെ ഐഡന്റിറ്റി കാര്‍ഡ് അല്ലെങ്കില്‍ പ്രിന്‍സിപ്പല്‍ നല്‍കുന്ന സാക്ഷ്യപാത്രം, വയസ്, ജെൻഡര്‍ എന്നിവ തെളിയിക്കുന്ന രേഖകള്‍ എന്നിവ നിര്‍ബന്ധം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9447857424, 9847123248, 8848499302 .

date