മീഡിയേഷന് ഫോര്‍ ദി നേഷന്‍ കാമ്പയിന് : ജൂലൈ 31 വരെ കേസുകള്‍ സമര്‍പ്പിക്കാം
ദേശീയ നിയമ സേവന അതോറിറ്റിയും സുപ്രീം കോടതിയുടെ മീഡിയേഷന് ആന്‍ഡ് കണ്‍സിലിയേഷന്‍ പ്രോജക്ട് കമ്മിറ്റിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന 'മീഡിയേഷന് ഫോര്‍ ദി നേഷന്‍' കാമ്പയിനില്‍ പരിഗണിക്കുന്നതിന് ജൂലൈ 31 വരെ കേസുകള്‍ സമര്‍പ്പിക്കാം. കോടതിയുടെ പരിഗണനയിലുള്ള കേസുകള്‍ മധ്യസ്ഥതവഴി തീര്‍പ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാജ്യവ്യാപകമായി 90 ദിവസത്തെ കാമ്പയിന് സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ 30 വരെയാണ് കാമ്പയിന്. വിവാഹസംബന്ധമായ തര്‍ക്കങ്ങള്‍, അപകട നഷ്ടപരിഹാരങ്ങള്‍, ഗാര്‍ഹിക പീഡനക്കേസുകള്‍, ചെക്ക്, വാണിജ്യ, ഉപഭോക്തൃ സേവന കേസുകള്‍, ക്രിമിനില്‍ കോമ്പൗണ്ടബിള്‍ കേസുകള്‍, സ്ഥലം ഏറ്റെടുക്കല്‍, അതിര്‍ത്തി കേസുകള്‍ തുടങ്ങിയവ മധ്യസ്ഥതയിലൂടെ പരിഹരിക്കും. ജൂലൈ 31 വരെ മധ്യസ്ഥതയ്ക്കു പറ്റിയ കേസുകള്‍ തിരഞ്ഞെടുക്കുകയും അവ കക്ഷികളെ അറിയിച്ച ശേഷം മധ്യസ്ഥകേന്ദ്രങ്ങളിലേക്ക് കൈമാറും. നേരിട്ട് ഹാജരാകന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി ഓണ്‍ലൈന്‍ മീഡിയേഷന് സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. അവധി ദിവസവും മീഡിയേഷന് ഹാജരാകാം. വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ നിയമസേവന അതോറിറ്റിയുമായോ ജില്ലാ കോടതിയിലെ മീഡിയേഷന് സെന്ററുമായോ ബന്ധപ്പെടാം. ഫോണ്‍ : 0468-2220141
- Log in to post comments