Skip to main content

ജൈവൈവിധ്യ കോണ്‍ഗ്രസ്സ്‌ : പ്രോജക്‌ട്‌ അവതരണ മത്സരം

ജൈവവൈവിധ്യ ബോര്‍ഡിന്റെ 11-ാമത്‌ കുട്ടികളുടെ ജൈവൈവിധ്യ കോണ്‍ഗ്രസ്സിന്റെ ഭാഗമായി പ്രോജക്‌ട്‌ അവതരണ മത്സരം ജില്ലാതലത്തില്‍ സംഘടിപ്പിക്കുന്നു. ജില്ലയില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന പ്രോജക്‌ടുകള്‍ക്ക്‌ സംസ്ഥാനതലത്തില്‍ 11-ാമത്‌ കുട്ടികളുടെ ജൈവൈവിധ്യ കോണ്‍ഗ്രസ്സില്‍ പ്രോജക്‌ട്‌ അവതരണത്തിന്‌ അവസരം നല്‍കും. പ്രളയാനന്തരം ജൈവവൈവിധ്യത്തിനുണ്ടായ ആഘാതവും നഷ്‌ടവും അതിനെ മറികടക്കാനുളള തന്ത്രങ്ങളും സമീപകാലത്തുണ്ടായ പ്രളയത്തിന്റെ കാരണങ്ങള്‍ എന്തെല്ലാമാണ്‌, ഇത്തരം ദുരിതങ്ങള്‍ ഉണ്ടാകാതിരിക്കാനുളള യുക്തമായ തന്ത്രങ്ങള്‍ ഏതെല്ലമാണ്‌, പ്രളയവുമായി ബന്ധപ്പെട്ട പരമ്പരാഗത അറിവുകളും പ്രയോഗവും എന്തൊക്കെയാണ്‌, പരമ്പരാഗതമായ അറിവുകളുടെ സഹായത്തോടെ ആദിവാസികള്‍, വൈദ്യന്മാര്‍, കര്‍ഷകര്‍, മത്സ്യബന്ധന തൊഴിലാളികള്‍ തുടങ്ങിയവരിലുളള ഇത്തരം നാട്ടറിവുകളുടെ സംരക്ഷണം എങ്ങനെ സാധ്യമാക്കാം ഇവയെല്ലമാണ്‌ പ്രോജക്‌ടിന്റെ വിഷയങ്ങള്‍. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വെബ്‌ സൈറ്റ്‌ www.keralabiodiversity.org . ഫോണ്‍ : 0471-2554740.

date