Skip to main content

വിമുക്തഭട•ാരായ ഉദ്യോഗാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കുന്നു

 

1998 ജനുവരി ഒന്നു മുതല്‍ 2018 ഒക്‌ടോബര്‍ 31 വരെ വിവിധ കാരണങ്ങളാല്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാത്ത വിമുക്തഭട•ാരായ ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്‌ട്രേഷന്‍ പുതുക്കാം.  രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് ഡിസംബര്‍ 31 വരെ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കാമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 - 2472748.
(പി.ആര്‍.പി. 2683/2018)

 

 

date