Post Category
ഗദ്ദിക സംഘാടക സമിതി രൂപീകരണം
പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടത്തുന്നതിനും തനത് കലാ രൂപങ്ങള്‍ പൊതു സമൂഹത്തില്‍ അവതരിപ്പിക്കുന്നതിനും ഗദ്ദിക എന്ന പേരില്‍ നാടന്‍ കലാമേളയും പ്രദര്‍ശന വിപണന മേളയും 2019 ഫെബ്രുവരിയില്‍ ആറ്റിങ്ങല്‍ മാമം മൈതാനത്ത് നടക്കും. ഇതോടനുബന്ധിച്ച് സ്വാഗതസംഘം രൂപീകരണ യോഗം നവംബര്‍ 24 രാവിലെ 10 ന് ആറ്റിങ്ങല്‍ മുനിസിപ്പല്‍ ഠൗണ്‍ഹാളില്‍ പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും. ബി. സത്യന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.
(പി.ആര്‍.പി. 2684/2018)
date
- Log in to post comments