Skip to main content

പെൻഷൻകാർക്ക് ആശ്വാസമായി 'ജീവൻരേഖ' പദ്ധതി  സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 30ന്

സംസ്ഥാന സഹകരണ പെൻഷൻ ബോർഡ് മുഖേന പെൻഷൻ വാങ്ങിവരുന്നവരുടെ മസ്റ്ററിംഗ് 'ജീവൻരേഖ' സംവിധാനം വഴി ആധാർ അധിഷ്ഠിത ബയോമെട്രിക്കിലേക്ക് മാറുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 30ന് വൈകിട്ട് മൂന്ന് മണിക്ക് ജവഹർ സഹകരണ ഭവനിൽ നടക്കും. സഹകരണ-ദേവസ്വം-തുറമുഖ വകുപ്പ് മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. ആന്റണി രാജു എം.എൽ.എ അധ്യക്ഷനാകും.
ബോർഡിന്റെ സേവനങ്ങൾ പൂർണ്ണമായും ഇ-ഓഫീസിലേക്ക് മാറുന്നതിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.

27,000-ത്തോളം പെൻഷൻകാരിൽ ഏറ്റവും മുതിർന്ന പെൻഷൻകാരെ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ ആദരിക്കും. പ്രമുഖ സഹകാരികളും പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കളും സഹകരണ പെൻഷൻകാരും പങ്കെടുക്കുമെന്ന് പെൻഷൻ ബോർഡ് അഡീഷണൽ രജിസ്ട്രാർ/സെക്രട്ടറി അറിയിച്ചു.

date